ഏകദിന സംരംഭകത്വ സെമിനാർ

കേന്ദ്രഗവണ്മെൻറ്   സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ തൃശൂർ, പ്രവർത്തിക്കുന്ന MSME- Development and Facilitation Office (MSME-DFO) , ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി കാർമൽ കോളേജ് മാലയുമായി  സഹകരിച്ചു 28.10.2022 വെള്ളിയാഴ്ച കാർമൽ കോളേജ് മാളയിൽ വെച്ച്  ഒരു ഏകദിന സംരംഭകത്വ സെമിനാർ നടത്തുന്നു. 

 

കേരളത്തിൽ വിജയസാധ്യതയുള്ള വ്യവസായങ്ങൾ തിരഞ്ഞെടുക്കുന്നതിനും, വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ സെമിനാറിൽ പ്രതിപാദിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഈ സെമിനാറിൽ വിജയികളായ വ്യവസായികളുടെ അനുഭവസാക്ഷ്യങ്ങളും, ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യവസായം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വിവിധ തരത്തിലുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ളാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.

 

 

ഈ സെമിനാറിൽ പങ്കെടുക്കുവാൻ 26.10.2022 നു മുൻപായി തങ്ങളുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ മുകളിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയോ വാട്സാപ്പ് നമ്പറിലോ , ഇ-മെയിൽ വഴിയോ, അറിയിക്കേണ്ടതാണ്. രജിസ്ട്രർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന  100 പേർക്കായിരിക്കും പ്രവേശനം നല്കുന്നത്. പ്രവേശനം സൗജന്യം രെജിസ്ട്രേഷൻ നിർബന്ധം    

 

 

  കൂടുതൽ വിവരങ്ങൾക്കുമായി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും  വൈകീട്ട് 5 മണിക്കും ഇടയിൽ ബന്ധപ്പെടുക - Programme Coordinator, MSME-Development & Facilitation Office, Ministry of Micro, Small and Medium Enterprises, Ayyanthole P:O, Thrissur ;  Tel: 0487 -2360536 ; WhatsApp number:  7559008308; Email: [email protected]