ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകണം : മന്ത്രി അഡ്വ. പി.രാജീവ്
മാള കാർമ്മൽ കോളേജ് ഓട്ടോണമസ് പദവി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ബഹുമാനപ്പെട്ട കേരള വ്യവസായ-നിയമ വകുപ്പുമന്ത്രി ശ്രീ.പി.രാജീവ് ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഓട്ടോണമസ് പദവി പ്രഖ്യാപനം സി എം സി മൗണ്ട് കാർമൽ ജനറലേറ്റ് ,ജനറൽ എഡ്യൂക്കേഷൻ കൗൺസിലർ റവ. സി. അനൂപ മാത്യൂസ് സി.എം.സി. നിർവഹിച്ചു. സി.എം.സി. ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കാർമ്മൽ കോളേജ് മാനേജറുമായ ഡോ. വിമല . സി.എം.സി. അധ്യക്ഷപദമലങ്കരിച്ച ചടങ്ങിൽ,നാക് അവാർഡ് പ്രഖ്യാപനം ബഹു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ.വി.ആർ. സുനിൽകുമാർ നിർവ്വഹിച്ചു.. ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ റവ.ഫാ.ജോയ് പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സി. കാതറിൻ സി.എം.സി. സ്വാഗതമാശംസിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. ജോഷി കാഞ്ഞൂത്തറ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. ജോഷി കാഞ്ഞൂത്തറ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. ഡേവിസ് കാച്ചപ്പിള്ളി, ഡോ. രാജ്യ ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ് , ബ്രെയിൻ സൊസൈറ്റി ഡയറക്ടർ ശ്രീ.എ.വി.തോമസ്, പൂർവ്വ വിദ്യാർത്ഥിനി പ്രതിനിധി മീന ചാക്കോ , കോളേജ് പരീക്ഷാ കൺട്രോളർ ഡോ. പ്രിൻസി കെ.ജി. എന്നിവർ സംസാരിച്ചു.