കാർമ്മൽ കോളേജിൽ 2019- 2022 ബാച്ച് ബിരുദ വിദ്യാർത്ഥിനികളുടെ ബിരുദ ദാന ചടങ്ങ് നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ . വൈസ്ചാൻസലർ ഡോ. എം. നാസ്സർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ വിമല സി എം സി അധ്യക്ഷയായിരുന്നു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ കാതറിൻ സി എം സി , വൈസ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ സീന സി.എം. സി. ഹിസ്റ്ററി , അധ്യാപിക റീന ടി.കെ, ബോട്ടണി വിഭാഗം മേധാവി ഡോ. ബിന്ദു കെ.ബി, ഇംഗ്ലീഷ് വിഭാഗം അധ്യാപിക ലിൻഡ പി. ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.