കാർമ്മൽ കോളേജിൽ പൂർവ്വവിദ്യാർത്ഥിനീസംഗമവും വിരമിക്കുന്ന അധ്യാപക-അനധ്യാപകരെ ആദരിക്കലും നടന്നു.
മാള: കാർമ്മൽ കോളേജ് പൂർവ്വവിദ്യാർത്ഥിനീ സംഗമവും വിരമിക്കുന്ന അധ്യാപക-അനധ്യാപകരെ ആദരിക്കലും ജനുവരി 26ന് രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അലൂമിനെ അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി.മീന പയസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബാംഗ്ലൂർ നോവോ നോർഡിസ്ക് ഡാനിഷ് മൾട്ടി നാഷണൽ ഫാർമമ്പ്യൂട്ടിക്കൽ കമ്പനി അസോസിയേറ്റ് മാനേജർ മിസ്. ഇന്ദുപ്രിയ എസ്. ഉദ്ഘാടനം ചെയ്തു. കൊച്ചന്നൂർ ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മിസ്. മേരി പി.പി. മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ കാതറിൻ സി.എം സി , കോളേജ് സൂപ്രണ്ട് സിസ്റ്റർ ക്രിസ്റ്റി സി.എം സി. എന്നിവർമറുപടി പ്രസംഗം നടത്തി. മിസ്. ഫർസാന താജുദ്ദീൻ അലൂമിനെ റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന അനധ്യാപകരായ സിസ്റ്റർ ജസീന, ശ്രീമതി വത്സ എ.ടി.
എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈസ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന സി എം സി, കോളേജ് അലൂമിനെ കോർഡിനേറ്റർ മിസ്. റീന ടി.കെ., മിസ്.ഗോപിക മോഹൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന കോളേജ് പ്രിൻസിപ്പാളിനേയും കോളേജ് സൂപ്രണ്ടിനേയും മറ്റ് അനധ്യാപകരേയും ചടങ്ങിൽ സ്നേഹോപഹാരം നൽകി ആദരിച്ചു.