42-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പു സമ്മേളനവും

കാർമ്മൽ കോളേജിൽ 42-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പു സമ്മേളനവും

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ ഡോ.എം.ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായിരുന്നു. സി.എം സി ജനറൽ കൗൺസിലർ ഡോ.സിസ്റ്റർ റോസ് മേരി സി എം സി  അനുഗ്രഹ പ്രഭാഷണം നടത്തി.സി എം സി ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ വിമല സിഎംസി യാത്രയയപ്പു സന്ദേശം നൽകി. മാള സെന്റ്. സ്റ്റെനിസ്ലാവോസ് ഫൊറോന പള്ളി വികാരി റവ.ഫാ.ജോർജ് പാറമെൻ, കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ സീനയ്ക്ക് എൻഡോവ്മെന്റുകൾ കൈമാറി.  പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ.ഡേവിസ്

കാച്ചപ്പിള്ളി  വിരമിക്കുന്നവർക്കുള്ള പിടി എ യുടെ സ്നേഹോപഹാരങ്ങൾ നൽകി. 

വിരമിക്കുന്ന കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ കാതറിൻ സി എം സി , കോളേജ് സൂപ്രണ്ട് ഡോ.സിസ്റ്റർ ക്രിസ്റ്റി സി എം സി , സിസ്റ്റർ റെജി സി എം സി , സിസ്റ്റർ ജെസീന സി എം സി , ശ്രീമതി വൽസ പി.വി. എന്നിവർ മറുപടി പ്രസംഗം നടത്തി.കോളീജിയേറ്റ് എഡ്യൂക്കേഷൻ തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോജോമോൻ എൻ. എ , കാർമ്മൽ കോൺവെന്റ് ചാപ്ലെയിൻ ഫാ.ജോസ് പയ്യപ്പിള്ളി, കോളേജ് അലൂമിനെ പ്രസിഡണ്ട് ശ്രീമതി മീന പയസ്, അധ്യാപക പ്രതിനിധി ഡോ. പ്രിൻസി കെ.ജി, അനധ്യാപക പ്രതിനിധി ഡോ.സിസ്റ്റർ ജെസ്മി സി എം സി, വൈസ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന സി.എം.സി., പൊളിറ്റിക്സ് വിഭാഗം മേധാവി മിസ് മേരി ഫിലിപ്പ്,വിദ്യാർത്ഥിനീ പ്രതിനിധി ആര്യ രമേഷ് , കോളേജ് ചെയർ പേഴ്സൺ മൈമുന കോറോത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള സമ്മാനദാനം  കാർമ്മൽ കോൺവെന്റ് ചാപ്ലെയിൻ ഫാ.ജോസ് പയ്യപ്പിള്ളി. നിർവഹിച്ചു