ജൈവ വൈവിധ്യപരിപാലനവും സുസ്ഥിരവികസനവും

കാർമ്മൽ  കോളേജ് (ഓട്ടോണമസ് ) ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ജൈവ വൈവിധ്യപരിപാലനവും സുസ്ഥിരവികസനവും'  എന്ന വിഷയത്തിൽ  കേരള സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡുമായി സഹകരിച്ച് ദ്വിദിന ദേശീയ സെമിനാർ  സംഘടിപ്പിച്ചു. തമിഴ്നാട് നാമക്കൽ കെ.എസ്. രംഗസ്വാമി കോളേജ് ഓഫ് ടെക്നോളജി , ബയോ ടെക്നോളജി വിഭാഗം മേധാവി  ഡോ. ജെ. ഫിലിപ് റോബിൻസൺ സെമിനാർ ഉദ്ഘാടനം ചെയ്തു. കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന സി എം സി അധ്യക്ഷയായിരുന്നു. ബോട്ടണി വിഭാഗം മേധാവി ഡോ. ബിന്ദു കെ.ബി, കെമിസ്ട്രി വിഭാഗം മേധാവി ഡോ. പ്രിൻസി കെ. ജി., സെമിനാർ  കോർഡിനേറ്റർ ഡോ. സിഞ്ചുമോൾ തോമസ്, എന്നിവർ പ്രസംഗിച്ചു. ഡോ. കയീൻ വടക്കൻ, ഡോ. ജോയ്സി ജോസ്, ശ്രീ. പ്രഭു പി എൻ എന്നിവർ സെമിനാറിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷകരായിരിക്കും.