കാർമ്മൽ കോളേജിലെ (ഓട്ടോണമസ് ) 2023-24 അധ്യയനവർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം ' ലെനോറ
2 k 23' തൃശൂർ ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ ഐ എ എസ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന സി.എം.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെവൻ കേരള ഗേൾസ് ബറ്റാലിയൻ എൻ സി സി തൃശൂർ ,ലഫ്റ്റനന്റ് കേണൽ ബിജോയ് ബി. മുഖ്യപ്രഭാഷണം നടത്തി.അധ്യാപകരായ ഡോ. ബിന്ദു കെ.ബി, റീന ടി.കെ, യൂണിയൻ ചെയർപേഴ്സൺ ഫാത്തിമത്ത് റിസ്‌വാന എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ കോളേജ് യൂണിയൻ സത്യപ്രതിജ്ഞ നടത്തി.